Thursday 9 May 2013

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!!

ഞാന്‍ തോറ്റവരുടെ കൂടെയാണ്....18.66 ശതമാനം വരുന്ന ന്യൂനപക്ഷത്തിനൊപ്പം....

ജയിച്ചവര്‍ സന്തോഷിക്കട്ടെ....മധുരം പങ്കിടട്ടെ....എ+ കളുടെ എണ്ണം നോക്കി തിട്ടപ്പെടുത്തി മറ്റവന്റെ മാര്‍ക്കില്‍ അസൂയപ്പെടുകയും സ്വയം അഭിരമിക്കുക്കയും ചെയ്യട്ടെ.....

തോല്‍ക്കുന്നവരുടെത് കൂടിയാണ് ഈ ലോകം എന്നാണ് എന്‍റെ വിശ്വാസം ....
ജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ് ലോകം എന്നും,എല്ലാ പരീക്ഷയില്‍ ജയിക്കുന്നവനും ജീവിതത്തില്‍ തോല്‍ക്കാത്തവാനും ആണ് കേമന്‍ എന്നത് ഒരു മുതലാളിത്ത ലോകത്തെ ഉപദേശമാണ്....
എത്രത്തോളം നിങ്ങള്‍ മറ്റുള്ളവനെ പിന്നിലാക്കി ഓടുന്നവോ...അവനാണ് വിജയി എന്നാ പുതിയ പാഠം....

ചുറ്റുമുള്ള ലോകം കാണാതെ ലക്‌ഷ്യം മാത്രം നോക്കണം എന്നാ പഴയ ദ്രോണരുടെ പാഠം.....അര്‍ജുനനെ ജയിപ്പിച്ച ....ഏകലവ്യന്‍ തോറ്റ അതെ വിദ്യഭ്യാസ രീതി തന്നെയാണ് ഇന്നും.....
അവസാനം ഓടി തളരുമ്പോള്‍ എന്ത് നേടി എന്ന് ചിന്തിക്കേണ്ടി വരുമ്പോള്‍ അര്‍ഥം ഇല്ലാത്ത ഒരു ജീവിതം എന്ന് ഉത്തരം എഴുതേണ്ടി വരുന്നു ഈ തുടരെ ജയിക്കുന്ന വര്‍ഗത്തിന്....!!!

തോറ്റവരാണ് ഈ ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത് എന്നത് നാം മറന്നു പോകുന്ന വസ്തുതാ......
സ്വയം രക്തസാക്ഷികള്‍ ആയി തോറ്റുകൊണ്ട് ഒരു സമൂഹത്തിനു വെളിച്ചം കൊടുത്തവര്‍ ... സ്വയം തോറ്റ് കൊടുത്തു ഒരു ഓട്ടപന്തയത്തിന്റെ ഭാഗമാവാതെ മാറി നിന്നവര്‍ ...

പരീക്ഷയില്‍ തോക്കുന്നവരെ....ജീവിതത്തില്‍ തോക്കുന്നവരെ....തോക്കുന്നവന്‍ മാത്രം അറിയുന്ന ആ വേദന അറിഞ്ഞവരെ....നിങ്ങളുടെതാന് ലോകം....
ഇനി നിങ്ങള്‍ക്ക് മനസ്സ് പറയുന്നത് കേക്കാം....സ്വന്തം മനസ്സിന്‍റെ വഴിയെ പോകാം....ഡോകട്ടര്‍ എന്നും എഞ്ചിനീയര്‍ എന്നും ഒരു സിസ്റ്റവും നിങ്ങളുടെ പുറകെ വരില്ല....തോറ്റതു കൊണ്ട് ഒരുപാട് വഴികള്‍ തുറന്നു കിട്ടിയവരാണ് നിങ്ങള്‍ .....

അതെ നമുക്ക് തോല്‍ക്കാന്‍ പഠിക്കാം.....ഒരു വലിയ തോല്‍വി മുന്നില്‍ കാണുമ്പോഴും...അവസാനമായി തോല്‍വി മാത്രമാണ് എന്ന് അറിയുമ്പോഴും പൊരുതാന്‍ പഠിക്കാം...

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!! 

Friday 19 April 2013

സിനിമക്ക് സ്വന്തമായി ശബ്ദം ലഭിച്ചപ്പോള്‍ !!



നിശബ്ദ സിനിമയുടെ സായന്തനകാലവും പുതിയ ശബ്ദ സിനിമയുടെ ഉയിര്‍പ്പും കണ്ട ഒരു കാലം.....സിനിമയില്‍ മനുഷ്യന്‍ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയ കാലം....
ഫ്രഞ്ചും,ഇംഗ്ലീഷും തുടങ്ങി സിനിമക്ക് ജാതിയും മതവും വരുകയായിരുന്നു

ഒന്നും മിണ്ടാതെ എല്ലാം നമ്മളോട് പറഞ്ഞ ഒരു പിടി കലാകാരന്മാരുടെ വയറ്റതടിക്കുന്നതായിരുന്നു പുതിയ മാറ്റം....ശബ്ദ സിനിമയേക്കാള്‍ മനോഹരം ശബ്ദമില്ലാത്ത സിനിമയാണ് എന്ന് ചാര്‍ളിചാപ്ലിന്‍ വാദിച്ചു ...

ശബ്ദ സിനിമയുടെ കോലാഹലത്തില്‍ തന്‍റെ നിശബ്ദ സിനിമ കാണുവാന്‍ കൂടുതല്‍ കാശ് തരണം എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇറക്കി വിജയിച്ചു....ലൈംലൈറ്റ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ബേധിച്ചു ...അതിനു ശേഷം മാറ്റം ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഒരു പിടി മനുഷ്യരെ മോഡേണ്‍ ടൈംസ്‌ലൂടെ കാട്ടിതന്നു ഹോളിവൂഡില്‍ തന്‍റെ നിശബ്ദ സിനിമ കൊണ്ട് തന്നെ കാശ് വാരിക്കൂട്ടുമ്പോഴും ഉള്ളില്‍ പതറുകയായിരുന്നു ചാര്‍ളി....നിശബ്ദമായി ഇരുന്നവര്‍ സിനിമക്ക് പുറത്തിരിക്കേണ്ടി വരുകയും ....സ്വന്തമായി ശബ്ദമില്ലാത്തവരെ സിനിമയില്‍ നിന്നും ആട്ടി പുറത്താക്കുകയും ചെയ്തു....ഇതോടെ ഇനിയെന്ത് എന്ന് ചാര്‍ളി ചാപ്ലിനും ചോദിക്കേണ്ടി വന്നു....

അതെ.... ചാപ്ലിന്‍ സൃഷ്‌ടിച്ച തെണ്ടി കഥാപത്രം പോലും ഈ ശബ്ദ മലിനീകരണത്തില്‍ പുറത്തുപോയതാണ്

അതിനു ശേഷം ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍ ഉണ്ടാക്കുമ്പോള്‍ ഹിറ്റ്‌ലര്‍ മിണ്ടുകയും തന്റെ തെണ്ടി കഥാപാത്രം മിണ്ടാതിരിക്കുകയും ചെയ്തു....
അവസാന സീനില്‍ നടത്തുന്ന ഗംഭീരം പ്രസംഗം തെണ്ടിയെ കൊണ്ട് ആരോ പറയിപ്പിക്കുന്നതാണ്...അതല്ല അയാളുടെ ശബ്ദം....അയാള്‍ക്ക് അത്ര ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു....

മാറ്റം....അതിനോട് എത്ര തന്നെ അസംതൃപ്തി ഉണ്ടെങ്കിലും കാലത്തിന്‍റെ ഈ മാറ്റത്തിന് അനുസരിച്ച് കലാകാരന്‍ മാറേണ്ടതുണ്ട്....ചാപ്ലിന്‍ ശബ്ദ സിനിമകള്‍ ചെയ്യുകയും ചെയ്തു.....പിന്നീട് അമേരിക്കന്‍ ഭരണകൂടാ ഭീകരതയാണ് ആ കലാകാരനെ തളര്‍ത്തിയത് എന്നുളത് മറ്റൊരു ചരിത്രം

ഇന്നും വശ്യത ശബ്ദമില്ലാ സിനിമകള്‍ക്കാണ് എന്ന് ഞാന്‍ കരുതുന്നു...
അതിന്‍റെ സഞ്ചാര പദത്തിനു നിയധമായ അതിര്‍ത്തികള്‍ ഇല്ലാ....
അതിന്‍റെ അഭിനയ സാധ്യതകള്‍ക്ക് വാക്കുകള്‍ തടസമാവുന്നില്ല....

അല്ലെങ്കിലും മനസും മനസും സംസരിക്കേണ്ടുന്ന കലക്ക് എന്തിനാണ് ശബ്ദം......
ഇനിയും ശബ്ദമില്ലാത്ത സിനിമകള്‍ ഇറങ്ങട്ടെ....അവ കാലത്തെയും ഭാഷയെയും അതിജീവിക്കട്ടെ....!!! :)

Saturday 6 April 2013

നിനക്കായി എന്‍റെ അക്ഷരങ്ങള്‍...

എന്‍റെ സഖാവിനു....

ഞാന്‍ നിനക്കായി ആദ്യമയെഴുതുന്ന അക്ഷരങ്ങള്‍.... ..,....

ആന്മേരിക്ക് കത്തുകളയച്ച ജിതേന്ദ്രനും....സാറന്മക്ക് പ്രണയലേഖനങ്ങള്‍ എഴുതിയ കേശവന്‍ നായര്‍ക്കും നന്ദി.... :)

എടീ നിനക്കവടെ സുഖം ആണാ....?? എനിക്കിവടെ അസുഖങ്ങള്‍ ഒന്നുമില്ല....ദൂരെ ദൂരെ നിന്നാലും.....മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്നാല്‍ നമ്മള്‍ സഖാക്കളാണ് എന്നര്‍ഥം വരുന്ന വരികള്‍ പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ....??


"our two soules therefore ,which are one,
though I must go,endure not yet
A breach,but expansion,
Like a gold to aery thinness beat... :)"

ഈ കവിത നീയും വായിച്ചിരിക്കും ല്ലേ....?? അതെ നമ്മളെ എത്ര ദൂരെ നിക്കുന്നുവോ....നമുക്കിടയില്‍ ദൂരം കുറഞ്ഞു വരുകയാണ്..

മണ്ണിനടിയില്‍
വേരുകള്‍കൊണ്ട്  കെട്ടി പിടിക്കുന്നു
ഇലകള്‍ തൊടുമെന്ന് പേടിച്ചു
നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍ കുട്ടി

എന്നെഴുതിയ സാഹിബിനു നന്ദി... :)

നമ്മുടെ  പ്രണയവും അകന്നു നില്‍ക്കുമ്പോഴും പരിമളം പരത്തട്ടെ...പൂവിടട്ടെ...ആഷിക് അബു പറഞ്ഞത് പോലെ *നൂര്‍ പൂക്കള്‍ വിരിയട്ടെ * :P

ഈ ഇടയായി നീയും ഞാനും കൈകോര്‍ക്കുന്നതിനെ പറ്റി ഞാന്‍ ഗൌരവമായി ആലോചിക്കുന്നുണ്ട്...
നമ്മുടെ ആകാശമിട്ടയിക്ക് വേണ്ടി...ഇനിയും ഉണ്ണാതെ പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടി....
നമ്മുക്ക് ഉണ്ണാതെ
അവരെ ഊട്ടാം :)

സന്ദേശത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ രക്തഹാരങ്ങള്‍ അണിഞ്ഞു പരസ്പരം ഒന്ന് ചേരാം....ഭാക്കിയുള്ള കാശെല്ലാം വിശക്കുന്നവര്‍ക്കായി നല്‍കാം.....
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൈതാങ്ങാവം... :)

ഒരു പാട് ദൂരെ നിക്കുമ്പോഴും എന്‍റെ ഇടതുവശം ചേര്‍ന്ന് നീ ഉണ്ടാവുമെന്നും...നിന്റെ കൂടെ ഞാനുണ്ടെന്നും കരുതി മുന്നോട്ട് പോവാം....

ഞാന്‍ സിനിമയെയും സ്വപ്നം കാണുന്നുണ്ട്....ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ കാലു ഉറച്ചു നടക്കാന്‍ പഠിച്ചിട്ടില്ല....വീണുപോവുമ്പോള്‍ കൈപിടിക്കാന്‍
ഒരു  അമ്മയെ പോലെ നീ ഉണ്ടാവും എന്നാ വിശ്വങ്ങളിലാണ് ഞാനിത്രയും സ്വപ്‌നങ്ങള്‍ കണ്ടു കൂട്ടുന്നത്...

പിന്നെ.... നമുക്കൊരുപാടു യാത്രപോണം...

നിന്റെ കയ്യും പിടിച്ചു ആ നീര്‍മാതളത്തിന്‍റെ അടിയിലൂടെ ....
ഒറ്റക്ക് അന്ന് പുന്നയൂര്‍ക്കുളതു പോയപ്പോ മനസ്സില്‍ മുഴുവന്‍ നീയും മാധവികുട്ടിയുമായിരുന്നു...
നമുക്ക് ഖസാക്കിലേക്കും അയ്യട്ടുമ്പിള്ളിയിലേക്കും യാത്രപോവാം...അപ്പുകിളിയെ കാണാം...ജിതേന്ദ്രന്‍ ജനിച്ച നാട് കാണാം....ഇന്നത്‌ എങ്ങനെ ആയിട്ടവുമോ എന്തോ....

എം ടി യുടെ കൂടല്ലൂര്‍ ഇവടെ അടുത്താണ്....ആ നാലുകെട്ട പൊളിഞ്ഞുപോയിരിക്കുന്നു....അല്ലെങ്കിലും അത്തരം ഫ്യൂഡല്‍ ഇടങ്ങള്‍ പൊളിഞ്ഞു പാളീസാവണം അല്ലെടീ... ??
വല്യേട്ടന്‍ എന്നും....തമ്പ്രാന്‍ എന്നുള്ള ഫ്യൂഡല്‍ അഭിസംബോധനകള്‍ ഇന്നും ഇവടെ അവസാനിച്ചിട്ടില്ല....നമുക്ക് അതൊന്നും വേണ്ടാ....പരസ്പരം സഖക്കളാവം....പ്രണയിക്കാം...
നീലത്താമരകള്‍ ഇന്നും വിരിയുന്നു.... :) :)

മറ്റുള്ളവന്റെ ശബ്ദം സംഗീതമാവുന്ന ഒരു കാലത്തെ സ്വപ്നം കണ്ട് നമുക്ക് പ്രണയിക്കാം....
ലോകത്താകമാനം വെളിച്ചം കൊടുക്കാനുള്ള എന്തോ ഒന്ന് നമ്മുടെ കൂടി ചേരലില്‍ ഉണ്ടാവുമെന്ന് വിശ്വസിച്ചു നിര്‍ത്തുന്നു....

ഫെര്മിനാഡാ ഡാസക്ക് വേണ്ടി കാത്തിരുന്ന ഫലോറണ്ടാ ആരാസയെപ്പോലെ കാലങ്ങള്‍ നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാം...

അധികം പറയുന്നില്ല നിര്ത്തുന്നു....ഇനി എല്ലാം അടുത്ത കത്തില്‍...

ലാല്‍സലാം :) :) 


Thursday 1 March 2012

ക്ലാസ് മുറിയില്‍ നിന്ന് ആകാശത്തേക്ക്......!!!!!

"ഭാഷ വികസിപ്പിക്കേണ്ടത് സൊള്ളാന്‍  കൂടിയാണ് ,  സാധ്യമായ സമയത്ത് റോസാപ്പൂക്കള്‍ ശേഖരിച്ചു വക്കുക..നന്നായിട്ടൊന്നു  സൊള്ളാന്‍  പോലും അറിയാത്ത ആണുങ്ങളെയും പെണ്ണുങ്ങളെയും വളര്‍ത്തി കൊണ്ട് വരുന്ന സമൂഹം അതിന്റെ അപകടങ്ങള്‍  നേരിടാനിരിക്കുന്നതെ ഉള്ളൂ....
ഒരു അധ്യാപകന്‍ എങ്ങനെ ആയിരിക്കണം........."
എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരേം എനിക്ക് ഓര്‍മയുണ്ട്.....അതില്‍ വളരെ കുറച്ച പേര് മാത്രമേ എന്നെ ജീവിതത്തില്‍ സ്വധീനിചിട്ടുള്ളൂ....അത്തരം അധ്യാപകര്‍ക്ക് സമര്പിക്കുന്നു.....

Tuesday 24 January 2012

കവിത !!

ആതിര എന്നാ കൂട്ടുകാരിയുടെ കവിതയാണിത്.....ഇത് ഇവടെ ഇടാന്‍ അവളോട്‌ സമ്മതം ഒന്നും ചോദിച്ചിട്ടില്ല....ഇത് വരെ വായിച്ചാ കവിതകളില്‍ ഏറ്റവും ഇഷ്ടപെട്ട കവിത ആയതിനാല്‍ അത് ഇവടെ ഇടുന്നു..........

തലവര.....

കുട്ടി,നാമം
ചൊല്ലുംബോഴാണ് 
പല്ലി 
 പള്ളയടച്ചുതാഴെ 
വീണത്.
കൈ നിലത്തടിച്ചു
ഒച്ചയുണ്ടാകീട്ടും 
പല്ലിക്കില്ല 
പുല്ലു വില !
അപ്പുറത് 
പരസ്പരം ചിരകുരുമ്മി-
ചിരിപിച്ചു കൊണ്ടേ ഇരുന്നു 
രണ്ടു പാറ്റകള്‍ !
കുനിഞ്ഞു നിന്ന് 
നോക്കി,കുട്ടി
പാദസരമണി
കൊണ്ടിട്ട കണ
മുന്നോടഞ്ഞു
മുടന്തന്‍ പല്ലി !


അപ്രധാന വാര്‍ത്ത‍ :
മുടന്തന്‍ പല്ലി
 ഇളം പാറ്റയെ
 പീഡിപ്പിച്ചു കൊന്നു
പല്ലിയെ
ഉത്തരത്തില്‍ കെട്ടിത്തൂക്കി-
കൊല്ലാന്‍ വിധി
വിധി നടപ്പാക്കി വരുന്നു
പാറ്റയുടെ
ചിറകുകള്‍
കാലം കേടാകാതെ
സൂക്ഷിക്കുന്നു.
ഉത്തരത്തില്‍ വീണ്ടും
 പല്ലി ചിലക്കുമ്പോള്‍
സത്യം എന്ന്
വിധി എഴുതുന്നു.


ചത്ത പാറ്റ:
നിന്‍റെ കനി
രുചിച്ചതിനു
എന്നെ നീ  സ്ത്രീ ആയി
ജനിപിച്ചു
എന്നെ രുചിച്ചു
വലിച്ചെറിയാന്‍
അവനെയും
എന്‍റെ മയില്പീലിച്ചന്തത്തില്‍
മതിമറക്കാനും
മാനം കട്ടി
മാതൃത്വം
 മുറിച്ചു കളയാനും മാത്രം
നീ അവനെ
നിയോഗിച്ചു.
എന്‍റെ ജീവിതം
ഒരു കുത്തില്‍ ഒതുക്കിയ
നിന്‍റെ പേന
തരുമോ,ഒന്ന് ചോദിക്കാനുണ്ട്
കോപ്പി എഴുതി
പഠിച്ചുകൂടെ
 വരുന്ന തലകളില്‍ എങ്കിലും
വളയാതെ
വരയിടന്‍ !!

-പി എസ്  

Monday 23 January 2012

പിറന്നാള്‍ മധുരം...!!!


ഇന്നലെ ഒരു മെസ്സേജ് വന്നു....

ഇങ്ങനെ ആയിരുന്നു അതിന്‍റെ ഉള്ളടക്കം "NALE ENTE PIRANNAL AANU,NALE NINAKU EXAM UNDO ,SKULILEKU VAEUMO ?"
........

അതും ഇതൊരു അറിയാത്ത നമ്പറില്‍ നിന്നായിരുന്നു......തിരിച്ചു മെസ്സേജ് അയച്ചു.."NALE EXAM ILYA   ENNALUM MITTAYI THARUNNONDU VARAM...AARA  ITH ?....ഈ മെസ്സേജ് നു ഒരു റിപ്ലേ വന്നത് കുറച്ചു സമയം കഴിഞ്ഞാണ്......നാളെ വാ മിട്ടയികൊപ്പം ഒരു കവിതേം തരാന്ന് പറഞ്ഞു.......അപ്പൊ ഒരു ഊഹം ഉണ്ടായിരുന്നു....

അങ്ങനെ ആ കൂട്ടുകാരി ആവും എന്ന് പ്രതീക്ഷയില്‍ ഉച്ചക്ക് ഒരു 1.30 ആയപ്പോ അച്ഛന്റെ വണ്ടി എടുത്തു സ്കൂളില്‍ പോയി.......ഒരു റെക്കോര്‍ഡ്‌ വാങ്ങാന്‍ ഉണ്ട് എന്നാണ് വീട്ടില്‍ പറഞ്ഞത്(റെക്കോര്‍ഡ്‌ വാങ്ങി ട്ടോ)..ഞാന്‍ ഒരു പിറന്നാള്‍ വിഷ് പോലും പറയാത്ത ആളാണ്‌ .എന്നിട്ടും ഞാന്‍ ഒരു ഗിഫ്റ്റ് വാങ്ങണോ എന്ന് ആലോചിച്ചു...അവസാനം വേണ്ടാന്ന് വച്ചു...ഇനി ഞാന്‍ വിചാരിച്ച ആളെലെങ്കിലോ..

അങ്ങനെ ഒരു 1.50 ആവുമ്പോ ഞാനും എന്‍റെ ഒരു കൂട്ടുകാരനും കൂടി സ്കുളില്‍ എത്തി.(അവന്‍റെ അടുത്ത് നിന്നാണ് എനിക്ക് റെക്കോര്‍ഡ്‌ വാങ്ങാന്‍ ഉള്ളത്..)
അവനോടു പോലും പറഞ്ഞിട്ടില്ല ഞാന്‍ പോന്നതിന്റെ ഉദേശം.....ഞാന്‍ മറ്റേ ആളെ കാണാന്‍ വന്നതാവും എന്നാണ് അവന്‍ വിചാരിച്ചത്(മറ്റേ ആള്‍ക് ഇന്ന് എക്സാം ഉണ്ടായിരുനില്ല),സ്കുളില്‍ എത്തിയപ്പോ ആകെ ഒരു ചമ്മല്‍ ആയിരുന്നു.....

ഞാന്‍ എങ്ങനാ അയാളോട് പോയി ചോദിക്യാ."നിന്‍റെ പിറന്നാള്‍ ആണോ? നീ ആണോ മെസ്സേജ് അയച്ചത് എന്ന്..".(അങ്ങനെ ചോദിക്കാന്‍ തോനീല്യ അതോണ്ട് ചോദിച്ചില്യ ...).കൂട്ടുകാര് നിന്ന് കത്തി വക്കുംബോലും ഞാന്‍ അയാളെ നോക്കി നിക്കായിരുന്നു ...കുറെ അയാളുടെ മുന്നില്കൂടെ പോയി നോക്കി......അങ്ങട്ട് ഇങ്ങട്ട് ഒക്കെ നടക്കും(ഇനി എന്നെ കാണാഞ്ഞിട്ടു വേണ്ട)...അവസാനം ഇതൊന്നും നടക്കില്ല എന്ന് ഉറപ്പിച്ചു ഞാന്‍ തിരിച്ചു വരന്‍ തയാറെടുത്തു (റെക്കോര്‍ഡ്‌ കിട്ടി എന്നൊരു ആശ്വാസം ഉണ്ടായി)...അങ്ങനെ തിരിച്ചു പോരുമ്പോള്‍ ഞാന്‍ അയാളെ തന്നെ നോക്കി....അപ്പൊ എന്നെ അങ്ങോട്ട്‌ വിളിച്ചു...(നല്ല ഒരു ചിരി ഉണ്ടായിരുന്നു ആ മുഖത്ത്‌,അപ്പൊ ഉറപ്പിച്ചു...)അങ്ങനെ പോയി ...ഞാന്‍ തന്നെ ആദ്യം പറഞ്ഞു...നിന്‍റെ പിറന്നാള്‍ ആണല്ലേ ഞാന്‍ മിട്ടായി വാങ്ങാന്‍ വേണ്ടി വന്നതാ എന്നൊക്കെ....(കുറെ നേരം പിടിച്ചു നിര്‍ത്തിയത് ഒക്കെ അങ്ങ് പോയി.)അപ്പൊ അവള് ചിരിച്ചു എന്നിട്ട്  ബാഗില്‍ നിന്നും ഒരു പെട്ടി മിട്ടായി എടുത്തു തന്നു...ഞാന്‍ ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞു....നിട്ടു അവള് പറഞ്ഞു ഈ മിട്ടായി ഒന്ന് എല്ലാര്ക്കും കൊടുക്കോ..നീ കൊടുത്ത മതി ന്നു പറഞ്ഞു(അപ്പൊ ണ്ടായ ഒരു സന്തോഷം !!! ).അങ്ങനെ ഞാന്‍ മിട്ടായി പെട്ടീം ആയി കൂട്ടുകാരുടെ അടുത്ത് പോയി എല്ലാര്ക്കും മിട്ടായി കൊടുത്തു...അവളുടെ പിറന്നാള്‍ ആണ് ന്നു പറഞ്ഞു....


വല്ലാത്ത ഒരു സന്തോഷം തോന്നി ഇങ്ങനെ ഒക്കെ ഉണ്ടായപ്പോ....വണ്ടി എടുത്തു വന്നത് നഷ്ടായില്ല ...ഒരു വല്ലാത്ത പോസിറ്റീവ് എനര്‍ജി ഉണ്ടായ പോലെ....അങ്ങനെ  ആ സന്തോഷത്തില്‍ തിരിച്ചു പോരുമ്പോ വേറെ ഒരാളെ കണ്ടു.....അയാളോട് സോറി പറയണം ന്നു കരുതി കുറെ കാലായി  ഞാന്‍ കാത്തിരിക്കുന്നു....ഈ സ്കുളില്‍ അയാളോട് ഞാന്‍ ന്തോ ഒരു തെറ്റ് ചെയ്തിടുണ്ട് എന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നു(എന്‍റെ ജാഡ കൊണ്ട് മാത്രം ഞാന്‍ SORRY പറയാതെ ഇരിക്കായിരുന്നു).

ഇന്ന് ആ പോസിറ്റീവ് എനര്‍ജി കിട്ടിയത് കൊണ്ടാവും അങ്ങനെ ഒരു SORRY പറയാന്‍ തോന്നീത് ...നേരെയ അയാളെ വിളിച്ചു ഒരു stepil  പോയി ഇരുന്നു....ഞാന്‍ SORRY പറഞ്ഞു....അപ്പൊ അയാള് പറഞ്ഞു "നീ  വളരെ ചേഞ്ച്‌ ആയിരിക്കുന്നു എന്ന്" ഞാന്‍ അയാളെ കാണുമ്പോ ഒക്കെ കളിയാക്കരുണ്ടാത്രേ....എനിക്ക് ഉണ്ടായ ചേഞ്ച്‌ വേറെ ഒന്നും അല്ല ...നല്ല കുറെ കൊട്ടുകാരുടെ സാമിപ്യം ആണ് എന്ന്നു പറയണം ന്നു തോന്നി...വേണ്ട ആ DIALOGIL ഇത്തിരി അഹംകാരം ഉണ്ട് എന്ന് ഉള്ളോണ്ട് ഞാന്‍ ഒന്നും മിണ്ടീല്യ........അവിടുന്ന് ബൈക്ക് എടുത്തു വീടിലെക്കും തിരികുമ്പോ വലത്ത ഒരു സുഖം....സ്കുളിലെക് പോവുമ്പോ വന്ന വഴി ആണ് അതെന്നു തോന്നീല്യ....കുണ്ടും കുഴീം ഉള്ള റോഡിനു പോലും ഒരു വലാത്ത മനോഹാരിത......



പിറന്നാള്‍ ഉള്ള കൂട്ടുകാരിയെ ഇപ്പൊ അടുത്ത് കിട്ടിയതാണ്.......2 വര്‍ഷം ഒരുമിച്ചു പഠിച്ചിട്ടും ഇത് വരെ പരസ്പരം ഒന്നും മിണ്ടാതെ കഴിഞ്ഞു കൂടിയത് എങ്ങനെ ആണ് എന്ന് ഞാന്‍ വരുന്ന വഴിക്ക് വിചാരിച്ചു...എന്‍റെ ഓടോഗ്രഫില്‍ ആ കൂട്ടുകാരി ഇങ്ങനെ എഴുതി .....


"ഭൂമിയിലെന്റെ അര്‍ഥം അറിയുവാന്‍
നീയെന്റെ വേനലില്‍ വര്‍ഷമായി വന്നു
ഞാനെരിഞ്ഞു തീരാന്‍ പോകുമ്പോള്‍
ക്കിട്ടിയ സൌഹൃദം

കെട്ടപ്പോയ  കനലുകള്‍------- -_-
ഓര്‍ക്കുവാന്‍ നെടുവീര്‍പ്പോ ഓര്‍മയോ
ഒന്നുമില്ലതായി തീര്‍ന്നു ഇന്നെനിക്കെന്റെ
പ്രേമം.
ഒരു പ്രണയ ഗീതത്തിന്റെ  കരയിലിരികവേ
ഒരു പൂവുപോലെ.
ഒരു സുഹൃത്തായി പുനര്‍ജനിച്ചു നീ.
മറക്കില്ലൊരിക്കലും വെളിച്ചം തന്ന
നക്ഷത്ര വെളിച്ചത്തെ.

മറന്നു പോവരുത്
ഇനിയും പുരജനിക്കണം നീ
ഒരു നല്ല സുഹൃത്തായി,"

ഈ കവിത പെരുത്ത്‌ അങ്ങ് ഇഷ്ടപ്പെട്ടു.....ഒരിക്കലും മറക്കതിരികാന്‍ ശ്രമിക്കാം.......ഉറപ്പൊന്നും ഉണ്ടാവില്ല...എന്നാലും നന്ദി...... :P

Sunday 22 January 2012

ഒരു ബ്ലോഗ്‌ കൂടി.........

ഇതെന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ബ്ലോഗ്‌ ആണ്....
ഒന്ന്amalkappur.wordpress.com എന്നാ പേരില്‍ ഇപോളും നിലവില്‍ ഉണ്ട്(ഉപയോഗിക്കാറില്ല )....

പിന്നെ ഏതോ രണ്ടു ബ്ലോഗ്‌ കൂടി തുടങ്ങിയിരുന്നു...
അതില് രണ്ടിലും ഒരു പോസ്റ്റ്‌ പോലും ഇല്യ.....

വല്ല നല്ല ബ്ലോഗുകളും വായിച്ചാ അപ്പൊ തോന്നും ഒരു ബ്ലോഗ്‌ തുടങ്ങാന്‍ .
.ആ ഒരു കടിയില്‍ ഒരു ബ്ലോഗ്‌ തുടങ്ങും.പക്ഷെ ആദ്യത്തെ ഒരു പോസ്റ്റില്‍ ഒതുങ്ങും....ഇപോ ഈ തുടങ്ങിയതും അങ്ങനെ ഒരു കടിയുടെ ഭാഗം ആയിട്ടാണ്...ഒന്ന് രണ്ടു ബ്ലോഗ്‌ കണ്ടു.
അതോകെ വായിക്കാന്‍ നല്ല രസണ്ട്....ഒന്നുലെങ്കിലും ആരും കേരിലെങ്കിലും സമയം കിടുമ്പോ നമുക്ക് തന്നെ ഇരുന്നു വായികാലോ..

ഈ ബ്ലോഗിലൂടെ എന്‍റെ ഓര്‍മകളും,എന്‍റെ അനുഭവങ്ങളും എഴുതാന്‍ ആണ് ശ്രമികുനത്.....എന്നാ മടി വര...എന്നാ ഈ ബ്ലോഗ്‌ നിരത്താ എന്നൊന്നും അറിയില്ല....ഇത് കുറച്ച പേരെങ്കിലും വയികുനുണ്ടെങ്കില്‍  എഴുതാന്‍ ഒരു ഇന്ട്രെസ്റ്റ് ഉണ്ടാവും.........പിന്നെ ന്താ ?? ..ആ ലൈഫില്‍  ചെറിയ ചെറിയ സംഭവങ്ങള്‍ വല്യേ കാര്യായി കാണുന്ന ഒരു ആളാണ് ഞാന്‍((((((.(അതോണ്ട ഫ്രണ്ട് എന്നെ പൊളിയാന്‍ എന്ന് വിളികുനത്)......ഈ ബ്ലോഗ്‌ എങ്ങാനും ക്ലിക്ക് ആയ....ചറ പറ എഴുത്താവും....ഓരോ ദിവസോം  കൊട്ട കണകിനു അനുഭവങ്ങള്‍ ആണ് ഉണ്ടാവുക.......അപ്പൊ നിര്‍ത്തുന്നു