Thursday 9 May 2013

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!!

ഞാന്‍ തോറ്റവരുടെ കൂടെയാണ്....18.66 ശതമാനം വരുന്ന ന്യൂനപക്ഷത്തിനൊപ്പം....

ജയിച്ചവര്‍ സന്തോഷിക്കട്ടെ....മധുരം പങ്കിടട്ടെ....എ+ കളുടെ എണ്ണം നോക്കി തിട്ടപ്പെടുത്തി മറ്റവന്റെ മാര്‍ക്കില്‍ അസൂയപ്പെടുകയും സ്വയം അഭിരമിക്കുക്കയും ചെയ്യട്ടെ.....

തോല്‍ക്കുന്നവരുടെത് കൂടിയാണ് ഈ ലോകം എന്നാണ് എന്‍റെ വിശ്വാസം ....
ജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ് ലോകം എന്നും,എല്ലാ പരീക്ഷയില്‍ ജയിക്കുന്നവനും ജീവിതത്തില്‍ തോല്‍ക്കാത്തവാനും ആണ് കേമന്‍ എന്നത് ഒരു മുതലാളിത്ത ലോകത്തെ ഉപദേശമാണ്....
എത്രത്തോളം നിങ്ങള്‍ മറ്റുള്ളവനെ പിന്നിലാക്കി ഓടുന്നവോ...അവനാണ് വിജയി എന്നാ പുതിയ പാഠം....

ചുറ്റുമുള്ള ലോകം കാണാതെ ലക്‌ഷ്യം മാത്രം നോക്കണം എന്നാ പഴയ ദ്രോണരുടെ പാഠം.....അര്‍ജുനനെ ജയിപ്പിച്ച ....ഏകലവ്യന്‍ തോറ്റ അതെ വിദ്യഭ്യാസ രീതി തന്നെയാണ് ഇന്നും.....
അവസാനം ഓടി തളരുമ്പോള്‍ എന്ത് നേടി എന്ന് ചിന്തിക്കേണ്ടി വരുമ്പോള്‍ അര്‍ഥം ഇല്ലാത്ത ഒരു ജീവിതം എന്ന് ഉത്തരം എഴുതേണ്ടി വരുന്നു ഈ തുടരെ ജയിക്കുന്ന വര്‍ഗത്തിന്....!!!

തോറ്റവരാണ് ഈ ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത് എന്നത് നാം മറന്നു പോകുന്ന വസ്തുതാ......
സ്വയം രക്തസാക്ഷികള്‍ ആയി തോറ്റുകൊണ്ട് ഒരു സമൂഹത്തിനു വെളിച്ചം കൊടുത്തവര്‍ ... സ്വയം തോറ്റ് കൊടുത്തു ഒരു ഓട്ടപന്തയത്തിന്റെ ഭാഗമാവാതെ മാറി നിന്നവര്‍ ...

പരീക്ഷയില്‍ തോക്കുന്നവരെ....ജീവിതത്തില്‍ തോക്കുന്നവരെ....തോക്കുന്നവന്‍ മാത്രം അറിയുന്ന ആ വേദന അറിഞ്ഞവരെ....നിങ്ങളുടെതാന് ലോകം....
ഇനി നിങ്ങള്‍ക്ക് മനസ്സ് പറയുന്നത് കേക്കാം....സ്വന്തം മനസ്സിന്‍റെ വഴിയെ പോകാം....ഡോകട്ടര്‍ എന്നും എഞ്ചിനീയര്‍ എന്നും ഒരു സിസ്റ്റവും നിങ്ങളുടെ പുറകെ വരില്ല....തോറ്റതു കൊണ്ട് ഒരുപാട് വഴികള്‍ തുറന്നു കിട്ടിയവരാണ് നിങ്ങള്‍ .....

അതെ നമുക്ക് തോല്‍ക്കാന്‍ പഠിക്കാം.....ഒരു വലിയ തോല്‍വി മുന്നില്‍ കാണുമ്പോഴും...അവസാനമായി തോല്‍വി മാത്രമാണ് എന്ന് അറിയുമ്പോഴും പൊരുതാന്‍ പഠിക്കാം...

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!! 

Friday 19 April 2013

സിനിമക്ക് സ്വന്തമായി ശബ്ദം ലഭിച്ചപ്പോള്‍ !!



നിശബ്ദ സിനിമയുടെ സായന്തനകാലവും പുതിയ ശബ്ദ സിനിമയുടെ ഉയിര്‍പ്പും കണ്ട ഒരു കാലം.....സിനിമയില്‍ മനുഷ്യന്‍ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയ കാലം....
ഫ്രഞ്ചും,ഇംഗ്ലീഷും തുടങ്ങി സിനിമക്ക് ജാതിയും മതവും വരുകയായിരുന്നു

ഒന്നും മിണ്ടാതെ എല്ലാം നമ്മളോട് പറഞ്ഞ ഒരു പിടി കലാകാരന്മാരുടെ വയറ്റതടിക്കുന്നതായിരുന്നു പുതിയ മാറ്റം....ശബ്ദ സിനിമയേക്കാള്‍ മനോഹരം ശബ്ദമില്ലാത്ത സിനിമയാണ് എന്ന് ചാര്‍ളിചാപ്ലിന്‍ വാദിച്ചു ...

ശബ്ദ സിനിമയുടെ കോലാഹലത്തില്‍ തന്‍റെ നിശബ്ദ സിനിമ കാണുവാന്‍ കൂടുതല്‍ കാശ് തരണം എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇറക്കി വിജയിച്ചു....ലൈംലൈറ്റ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ബേധിച്ചു ...അതിനു ശേഷം മാറ്റം ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഒരു പിടി മനുഷ്യരെ മോഡേണ്‍ ടൈംസ്‌ലൂടെ കാട്ടിതന്നു ഹോളിവൂഡില്‍ തന്‍റെ നിശബ്ദ സിനിമ കൊണ്ട് തന്നെ കാശ് വാരിക്കൂട്ടുമ്പോഴും ഉള്ളില്‍ പതറുകയായിരുന്നു ചാര്‍ളി....നിശബ്ദമായി ഇരുന്നവര്‍ സിനിമക്ക് പുറത്തിരിക്കേണ്ടി വരുകയും ....സ്വന്തമായി ശബ്ദമില്ലാത്തവരെ സിനിമയില്‍ നിന്നും ആട്ടി പുറത്താക്കുകയും ചെയ്തു....ഇതോടെ ഇനിയെന്ത് എന്ന് ചാര്‍ളി ചാപ്ലിനും ചോദിക്കേണ്ടി വന്നു....

അതെ.... ചാപ്ലിന്‍ സൃഷ്‌ടിച്ച തെണ്ടി കഥാപത്രം പോലും ഈ ശബ്ദ മലിനീകരണത്തില്‍ പുറത്തുപോയതാണ്

അതിനു ശേഷം ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍ ഉണ്ടാക്കുമ്പോള്‍ ഹിറ്റ്‌ലര്‍ മിണ്ടുകയും തന്റെ തെണ്ടി കഥാപാത്രം മിണ്ടാതിരിക്കുകയും ചെയ്തു....
അവസാന സീനില്‍ നടത്തുന്ന ഗംഭീരം പ്രസംഗം തെണ്ടിയെ കൊണ്ട് ആരോ പറയിപ്പിക്കുന്നതാണ്...അതല്ല അയാളുടെ ശബ്ദം....അയാള്‍ക്ക് അത്ര ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു....

മാറ്റം....അതിനോട് എത്ര തന്നെ അസംതൃപ്തി ഉണ്ടെങ്കിലും കാലത്തിന്‍റെ ഈ മാറ്റത്തിന് അനുസരിച്ച് കലാകാരന്‍ മാറേണ്ടതുണ്ട്....ചാപ്ലിന്‍ ശബ്ദ സിനിമകള്‍ ചെയ്യുകയും ചെയ്തു.....പിന്നീട് അമേരിക്കന്‍ ഭരണകൂടാ ഭീകരതയാണ് ആ കലാകാരനെ തളര്‍ത്തിയത് എന്നുളത് മറ്റൊരു ചരിത്രം

ഇന്നും വശ്യത ശബ്ദമില്ലാ സിനിമകള്‍ക്കാണ് എന്ന് ഞാന്‍ കരുതുന്നു...
അതിന്‍റെ സഞ്ചാര പദത്തിനു നിയധമായ അതിര്‍ത്തികള്‍ ഇല്ലാ....
അതിന്‍റെ അഭിനയ സാധ്യതകള്‍ക്ക് വാക്കുകള്‍ തടസമാവുന്നില്ല....

അല്ലെങ്കിലും മനസും മനസും സംസരിക്കേണ്ടുന്ന കലക്ക് എന്തിനാണ് ശബ്ദം......
ഇനിയും ശബ്ദമില്ലാത്ത സിനിമകള്‍ ഇറങ്ങട്ടെ....അവ കാലത്തെയും ഭാഷയെയും അതിജീവിക്കട്ടെ....!!! :)

Saturday 6 April 2013

നിനക്കായി എന്‍റെ അക്ഷരങ്ങള്‍...

എന്‍റെ സഖാവിനു....

ഞാന്‍ നിനക്കായി ആദ്യമയെഴുതുന്ന അക്ഷരങ്ങള്‍.... ..,....

ആന്മേരിക്ക് കത്തുകളയച്ച ജിതേന്ദ്രനും....സാറന്മക്ക് പ്രണയലേഖനങ്ങള്‍ എഴുതിയ കേശവന്‍ നായര്‍ക്കും നന്ദി.... :)

എടീ നിനക്കവടെ സുഖം ആണാ....?? എനിക്കിവടെ അസുഖങ്ങള്‍ ഒന്നുമില്ല....ദൂരെ ദൂരെ നിന്നാലും.....മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്നാല്‍ നമ്മള്‍ സഖാക്കളാണ് എന്നര്‍ഥം വരുന്ന വരികള്‍ പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ....??


"our two soules therefore ,which are one,
though I must go,endure not yet
A breach,but expansion,
Like a gold to aery thinness beat... :)"

ഈ കവിത നീയും വായിച്ചിരിക്കും ല്ലേ....?? അതെ നമ്മളെ എത്ര ദൂരെ നിക്കുന്നുവോ....നമുക്കിടയില്‍ ദൂരം കുറഞ്ഞു വരുകയാണ്..

മണ്ണിനടിയില്‍
വേരുകള്‍കൊണ്ട്  കെട്ടി പിടിക്കുന്നു
ഇലകള്‍ തൊടുമെന്ന് പേടിച്ചു
നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍ കുട്ടി

എന്നെഴുതിയ സാഹിബിനു നന്ദി... :)

നമ്മുടെ  പ്രണയവും അകന്നു നില്‍ക്കുമ്പോഴും പരിമളം പരത്തട്ടെ...പൂവിടട്ടെ...ആഷിക് അബു പറഞ്ഞത് പോലെ *നൂര്‍ പൂക്കള്‍ വിരിയട്ടെ * :P

ഈ ഇടയായി നീയും ഞാനും കൈകോര്‍ക്കുന്നതിനെ പറ്റി ഞാന്‍ ഗൌരവമായി ആലോചിക്കുന്നുണ്ട്...
നമ്മുടെ ആകാശമിട്ടയിക്ക് വേണ്ടി...ഇനിയും ഉണ്ണാതെ പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടി....
നമ്മുക്ക് ഉണ്ണാതെ
അവരെ ഊട്ടാം :)

സന്ദേശത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ രക്തഹാരങ്ങള്‍ അണിഞ്ഞു പരസ്പരം ഒന്ന് ചേരാം....ഭാക്കിയുള്ള കാശെല്ലാം വിശക്കുന്നവര്‍ക്കായി നല്‍കാം.....
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൈതാങ്ങാവം... :)

ഒരു പാട് ദൂരെ നിക്കുമ്പോഴും എന്‍റെ ഇടതുവശം ചേര്‍ന്ന് നീ ഉണ്ടാവുമെന്നും...നിന്റെ കൂടെ ഞാനുണ്ടെന്നും കരുതി മുന്നോട്ട് പോവാം....

ഞാന്‍ സിനിമയെയും സ്വപ്നം കാണുന്നുണ്ട്....ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ കാലു ഉറച്ചു നടക്കാന്‍ പഠിച്ചിട്ടില്ല....വീണുപോവുമ്പോള്‍ കൈപിടിക്കാന്‍
ഒരു  അമ്മയെ പോലെ നീ ഉണ്ടാവും എന്നാ വിശ്വങ്ങളിലാണ് ഞാനിത്രയും സ്വപ്‌നങ്ങള്‍ കണ്ടു കൂട്ടുന്നത്...

പിന്നെ.... നമുക്കൊരുപാടു യാത്രപോണം...

നിന്റെ കയ്യും പിടിച്ചു ആ നീര്‍മാതളത്തിന്‍റെ അടിയിലൂടെ ....
ഒറ്റക്ക് അന്ന് പുന്നയൂര്‍ക്കുളതു പോയപ്പോ മനസ്സില്‍ മുഴുവന്‍ നീയും മാധവികുട്ടിയുമായിരുന്നു...
നമുക്ക് ഖസാക്കിലേക്കും അയ്യട്ടുമ്പിള്ളിയിലേക്കും യാത്രപോവാം...അപ്പുകിളിയെ കാണാം...ജിതേന്ദ്രന്‍ ജനിച്ച നാട് കാണാം....ഇന്നത്‌ എങ്ങനെ ആയിട്ടവുമോ എന്തോ....

എം ടി യുടെ കൂടല്ലൂര്‍ ഇവടെ അടുത്താണ്....ആ നാലുകെട്ട പൊളിഞ്ഞുപോയിരിക്കുന്നു....അല്ലെങ്കിലും അത്തരം ഫ്യൂഡല്‍ ഇടങ്ങള്‍ പൊളിഞ്ഞു പാളീസാവണം അല്ലെടീ... ??
വല്യേട്ടന്‍ എന്നും....തമ്പ്രാന്‍ എന്നുള്ള ഫ്യൂഡല്‍ അഭിസംബോധനകള്‍ ഇന്നും ഇവടെ അവസാനിച്ചിട്ടില്ല....നമുക്ക് അതൊന്നും വേണ്ടാ....പരസ്പരം സഖക്കളാവം....പ്രണയിക്കാം...
നീലത്താമരകള്‍ ഇന്നും വിരിയുന്നു.... :) :)

മറ്റുള്ളവന്റെ ശബ്ദം സംഗീതമാവുന്ന ഒരു കാലത്തെ സ്വപ്നം കണ്ട് നമുക്ക് പ്രണയിക്കാം....
ലോകത്താകമാനം വെളിച്ചം കൊടുക്കാനുള്ള എന്തോ ഒന്ന് നമ്മുടെ കൂടി ചേരലില്‍ ഉണ്ടാവുമെന്ന് വിശ്വസിച്ചു നിര്‍ത്തുന്നു....

ഫെര്മിനാഡാ ഡാസക്ക് വേണ്ടി കാത്തിരുന്ന ഫലോറണ്ടാ ആരാസയെപ്പോലെ കാലങ്ങള്‍ നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാം...

അധികം പറയുന്നില്ല നിര്ത്തുന്നു....ഇനി എല്ലാം അടുത്ത കത്തില്‍...

ലാല്‍സലാം :) :)