Saturday 6 April 2013

നിനക്കായി എന്‍റെ അക്ഷരങ്ങള്‍...

എന്‍റെ സഖാവിനു....

ഞാന്‍ നിനക്കായി ആദ്യമയെഴുതുന്ന അക്ഷരങ്ങള്‍.... ..,....

ആന്മേരിക്ക് കത്തുകളയച്ച ജിതേന്ദ്രനും....സാറന്മക്ക് പ്രണയലേഖനങ്ങള്‍ എഴുതിയ കേശവന്‍ നായര്‍ക്കും നന്ദി.... :)

എടീ നിനക്കവടെ സുഖം ആണാ....?? എനിക്കിവടെ അസുഖങ്ങള്‍ ഒന്നുമില്ല....ദൂരെ ദൂരെ നിന്നാലും.....മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്നാല്‍ നമ്മള്‍ സഖാക്കളാണ് എന്നര്‍ഥം വരുന്ന വരികള്‍ പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ....??


"our two soules therefore ,which are one,
though I must go,endure not yet
A breach,but expansion,
Like a gold to aery thinness beat... :)"

ഈ കവിത നീയും വായിച്ചിരിക്കും ല്ലേ....?? അതെ നമ്മളെ എത്ര ദൂരെ നിക്കുന്നുവോ....നമുക്കിടയില്‍ ദൂരം കുറഞ്ഞു വരുകയാണ്..

മണ്ണിനടിയില്‍
വേരുകള്‍കൊണ്ട്  കെട്ടി പിടിക്കുന്നു
ഇലകള്‍ തൊടുമെന്ന് പേടിച്ചു
നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍ കുട്ടി

എന്നെഴുതിയ സാഹിബിനു നന്ദി... :)

നമ്മുടെ  പ്രണയവും അകന്നു നില്‍ക്കുമ്പോഴും പരിമളം പരത്തട്ടെ...പൂവിടട്ടെ...ആഷിക് അബു പറഞ്ഞത് പോലെ *നൂര്‍ പൂക്കള്‍ വിരിയട്ടെ * :P

ഈ ഇടയായി നീയും ഞാനും കൈകോര്‍ക്കുന്നതിനെ പറ്റി ഞാന്‍ ഗൌരവമായി ആലോചിക്കുന്നുണ്ട്...
നമ്മുടെ ആകാശമിട്ടയിക്ക് വേണ്ടി...ഇനിയും ഉണ്ണാതെ പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടി....
നമ്മുക്ക് ഉണ്ണാതെ
അവരെ ഊട്ടാം :)

സന്ദേശത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ രക്തഹാരങ്ങള്‍ അണിഞ്ഞു പരസ്പരം ഒന്ന് ചേരാം....ഭാക്കിയുള്ള കാശെല്ലാം വിശക്കുന്നവര്‍ക്കായി നല്‍കാം.....
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൈതാങ്ങാവം... :)

ഒരു പാട് ദൂരെ നിക്കുമ്പോഴും എന്‍റെ ഇടതുവശം ചേര്‍ന്ന് നീ ഉണ്ടാവുമെന്നും...നിന്റെ കൂടെ ഞാനുണ്ടെന്നും കരുതി മുന്നോട്ട് പോവാം....

ഞാന്‍ സിനിമയെയും സ്വപ്നം കാണുന്നുണ്ട്....ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ കാലു ഉറച്ചു നടക്കാന്‍ പഠിച്ചിട്ടില്ല....വീണുപോവുമ്പോള്‍ കൈപിടിക്കാന്‍
ഒരു  അമ്മയെ പോലെ നീ ഉണ്ടാവും എന്നാ വിശ്വങ്ങളിലാണ് ഞാനിത്രയും സ്വപ്‌നങ്ങള്‍ കണ്ടു കൂട്ടുന്നത്...

പിന്നെ.... നമുക്കൊരുപാടു യാത്രപോണം...

നിന്റെ കയ്യും പിടിച്ചു ആ നീര്‍മാതളത്തിന്‍റെ അടിയിലൂടെ ....
ഒറ്റക്ക് അന്ന് പുന്നയൂര്‍ക്കുളതു പോയപ്പോ മനസ്സില്‍ മുഴുവന്‍ നീയും മാധവികുട്ടിയുമായിരുന്നു...
നമുക്ക് ഖസാക്കിലേക്കും അയ്യട്ടുമ്പിള്ളിയിലേക്കും യാത്രപോവാം...അപ്പുകിളിയെ കാണാം...ജിതേന്ദ്രന്‍ ജനിച്ച നാട് കാണാം....ഇന്നത്‌ എങ്ങനെ ആയിട്ടവുമോ എന്തോ....

എം ടി യുടെ കൂടല്ലൂര്‍ ഇവടെ അടുത്താണ്....ആ നാലുകെട്ട പൊളിഞ്ഞുപോയിരിക്കുന്നു....അല്ലെങ്കിലും അത്തരം ഫ്യൂഡല്‍ ഇടങ്ങള്‍ പൊളിഞ്ഞു പാളീസാവണം അല്ലെടീ... ??
വല്യേട്ടന്‍ എന്നും....തമ്പ്രാന്‍ എന്നുള്ള ഫ്യൂഡല്‍ അഭിസംബോധനകള്‍ ഇന്നും ഇവടെ അവസാനിച്ചിട്ടില്ല....നമുക്ക് അതൊന്നും വേണ്ടാ....പരസ്പരം സഖക്കളാവം....പ്രണയിക്കാം...
നീലത്താമരകള്‍ ഇന്നും വിരിയുന്നു.... :) :)

മറ്റുള്ളവന്റെ ശബ്ദം സംഗീതമാവുന്ന ഒരു കാലത്തെ സ്വപ്നം കണ്ട് നമുക്ക് പ്രണയിക്കാം....
ലോകത്താകമാനം വെളിച്ചം കൊടുക്കാനുള്ള എന്തോ ഒന്ന് നമ്മുടെ കൂടി ചേരലില്‍ ഉണ്ടാവുമെന്ന് വിശ്വസിച്ചു നിര്‍ത്തുന്നു....

ഫെര്മിനാഡാ ഡാസക്ക് വേണ്ടി കാത്തിരുന്ന ഫലോറണ്ടാ ആരാസയെപ്പോലെ കാലങ്ങള്‍ നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാം...

അധികം പറയുന്നില്ല നിര്ത്തുന്നു....ഇനി എല്ലാം അടുത്ത കത്തില്‍...

ലാല്‍സലാം :) :) 


5 comments:

  1. " Again do I emphasise that I am full of ambition and hope and of full charm of life. But I can renounce all at the time of need, and that is the real sacrifice. These things can never be hinderance in the way of man, provided he be a man. You will have the practical proof in the near future. While discussing anybody's character you asked me one thing, whether love ever proved helpful to any man. Yes, I answer that question today. To Mazzini it was. You must have read that after the utter failure and crushing defeat of his first rising he could no bear the misery and haunting ideas of his dead comrades. He would have gone mad or committed suicide but for one letter of a girl he loved. He would as strong as any one, nay stronger than all. As regards the moral status of love I may say that it in itself is nothing BUT PASSION, not an animal passion but a human one, and very sweet too. Love in itself can never be an animal passion. Love always elevates the character of man. It never lowers him, provided love be love. You can't call these girls — mad people, as we generally see in films — lovers. They always play in the hands of animals passions. The true love cannot be created. It comes of its own accord, nobody can say when. It is but natural. And I may tell you that a young man and a young girl can love each other, and with the aid of their love they can overcome the passions themselves and can maintain their purity. I may clear one thing here; when I said that love has human weakness, I did not say it for an ordinary human being at this stage, where the people generally are. But that is most idealistic stage when man would overcome all these sentiments, the love, the hatred, and so on. When man will take reason as the sole basis of his activity. But at present it is not bad, rather good and useful to man."-
    Comrade.Bhagat Singh

    ReplyDelete
  2. കൊള്ളാം .... പ്രണയം എന്നും ഒരു യൂണിവേർസൽ വിഷയം ആണല്ലോ... ബഷീറിന്റെ പ്രേമലേഖനം എത്ര കണ്ടു ആധുനികം ആണെന്ന്നു ഇത് വായിച്ചപ്പോൾ ചിന്തിച്ചു പോയി..വർഷങ്ങൾക്ക് മുന്പ് അദ്ദേഹം സ്വപ്നം കണ്ട ജീവിതാവും ആകാശ മിട്ടാ യിയും ഇന്നും നമ്മളിൽ പലരും ആഗ്രഹിക്കുന്നുണ്ട് ..ഈ അടുത്തിടെ കണ്ട ഇന്ത്യൻ റുപീ എന്നാ ചിത്രത്തിൽ നായകൻ പറയുന്നുണ്ട് ...കല്യാണം കഴിക്കാനേ ജാതി പ്രശ്നം ഉള്ളു...കുട്ടികൾ ഉണ്ടാവാൻ പ്രശ്നം ഇല്ല എന്ന്...അത് തന്നെയല്ലേ ബഷീറും കാലേ കൂട്ടി പറഞ്ഞു പോയത് ...നീ പ്രേമിച്ചോടാ മുത്തേ ...ഞങ്ങളുണ്ട് കൂടെ...

    ReplyDelete
    Replies
    1. ബഷീറിന്റെ പ്രേമലേഖനം ഒരു വിശുദ്ധ പ്രണയ പുസ്തകമാണ്....
      ഹൃദയം കൊണ്ട് കഥ പറഞ്ഞ ബഷീറിനേക്കാൾ നല്ല എഴുത്തുകാരും കുറവായിരിക്കും....
      സുഹറയും...മജീദും
      കേഷവാൻ നായരും ...സാറാമ്മയും
      അങ്ങനെ ബഷീറിന്റെ പ്രണയ ഭാവങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ്....

      കൂടെ ഇങ്ങളൊക്കെ ഉണ്ടെങ്കി പിന്നെ ഞാൻ കാലങ്ങളോളം കാത്തിരിക്കാൻ തയ്യാറാണ്....

      Delete
  3. :) word verification kalanjaa cmnt cheyan eluperunu

    ReplyDelete