Friday 19 April 2013

സിനിമക്ക് സ്വന്തമായി ശബ്ദം ലഭിച്ചപ്പോള്‍ !!



നിശബ്ദ സിനിമയുടെ സായന്തനകാലവും പുതിയ ശബ്ദ സിനിമയുടെ ഉയിര്‍പ്പും കണ്ട ഒരു കാലം.....സിനിമയില്‍ മനുഷ്യന്‍ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയ കാലം....
ഫ്രഞ്ചും,ഇംഗ്ലീഷും തുടങ്ങി സിനിമക്ക് ജാതിയും മതവും വരുകയായിരുന്നു

ഒന്നും മിണ്ടാതെ എല്ലാം നമ്മളോട് പറഞ്ഞ ഒരു പിടി കലാകാരന്മാരുടെ വയറ്റതടിക്കുന്നതായിരുന്നു പുതിയ മാറ്റം....ശബ്ദ സിനിമയേക്കാള്‍ മനോഹരം ശബ്ദമില്ലാത്ത സിനിമയാണ് എന്ന് ചാര്‍ളിചാപ്ലിന്‍ വാദിച്ചു ...

ശബ്ദ സിനിമയുടെ കോലാഹലത്തില്‍ തന്‍റെ നിശബ്ദ സിനിമ കാണുവാന്‍ കൂടുതല്‍ കാശ് തരണം എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇറക്കി വിജയിച്ചു....ലൈംലൈറ്റ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ബേധിച്ചു ...അതിനു ശേഷം മാറ്റം ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഒരു പിടി മനുഷ്യരെ മോഡേണ്‍ ടൈംസ്‌ലൂടെ കാട്ടിതന്നു ഹോളിവൂഡില്‍ തന്‍റെ നിശബ്ദ സിനിമ കൊണ്ട് തന്നെ കാശ് വാരിക്കൂട്ടുമ്പോഴും ഉള്ളില്‍ പതറുകയായിരുന്നു ചാര്‍ളി....നിശബ്ദമായി ഇരുന്നവര്‍ സിനിമക്ക് പുറത്തിരിക്കേണ്ടി വരുകയും ....സ്വന്തമായി ശബ്ദമില്ലാത്തവരെ സിനിമയില്‍ നിന്നും ആട്ടി പുറത്താക്കുകയും ചെയ്തു....ഇതോടെ ഇനിയെന്ത് എന്ന് ചാര്‍ളി ചാപ്ലിനും ചോദിക്കേണ്ടി വന്നു....

അതെ.... ചാപ്ലിന്‍ സൃഷ്‌ടിച്ച തെണ്ടി കഥാപത്രം പോലും ഈ ശബ്ദ മലിനീകരണത്തില്‍ പുറത്തുപോയതാണ്

അതിനു ശേഷം ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍ ഉണ്ടാക്കുമ്പോള്‍ ഹിറ്റ്‌ലര്‍ മിണ്ടുകയും തന്റെ തെണ്ടി കഥാപാത്രം മിണ്ടാതിരിക്കുകയും ചെയ്തു....
അവസാന സീനില്‍ നടത്തുന്ന ഗംഭീരം പ്രസംഗം തെണ്ടിയെ കൊണ്ട് ആരോ പറയിപ്പിക്കുന്നതാണ്...അതല്ല അയാളുടെ ശബ്ദം....അയാള്‍ക്ക് അത്ര ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു....

മാറ്റം....അതിനോട് എത്ര തന്നെ അസംതൃപ്തി ഉണ്ടെങ്കിലും കാലത്തിന്‍റെ ഈ മാറ്റത്തിന് അനുസരിച്ച് കലാകാരന്‍ മാറേണ്ടതുണ്ട്....ചാപ്ലിന്‍ ശബ്ദ സിനിമകള്‍ ചെയ്യുകയും ചെയ്തു.....പിന്നീട് അമേരിക്കന്‍ ഭരണകൂടാ ഭീകരതയാണ് ആ കലാകാരനെ തളര്‍ത്തിയത് എന്നുളത് മറ്റൊരു ചരിത്രം

ഇന്നും വശ്യത ശബ്ദമില്ലാ സിനിമകള്‍ക്കാണ് എന്ന് ഞാന്‍ കരുതുന്നു...
അതിന്‍റെ സഞ്ചാര പദത്തിനു നിയധമായ അതിര്‍ത്തികള്‍ ഇല്ലാ....
അതിന്‍റെ അഭിനയ സാധ്യതകള്‍ക്ക് വാക്കുകള്‍ തടസമാവുന്നില്ല....

അല്ലെങ്കിലും മനസും മനസും സംസരിക്കേണ്ടുന്ന കലക്ക് എന്തിനാണ് ശബ്ദം......
ഇനിയും ശബ്ദമില്ലാത്ത സിനിമകള്‍ ഇറങ്ങട്ടെ....അവ കാലത്തെയും ഭാഷയെയും അതിജീവിക്കട്ടെ....!!! :)

1 comment:

  1. അതെ ഇനിയും ശബ്ദമില്ലാത്ത സിനിമകള്‍ ഇറങ്ങട്ടെ....അവ കാലത്തെയും ഭാഷയെയും അതിജീവിക്കട്ടെ....!!!
    :) :)

    ReplyDelete