Thursday 9 May 2013

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!!

ഞാന്‍ തോറ്റവരുടെ കൂടെയാണ്....18.66 ശതമാനം വരുന്ന ന്യൂനപക്ഷത്തിനൊപ്പം....

ജയിച്ചവര്‍ സന്തോഷിക്കട്ടെ....മധുരം പങ്കിടട്ടെ....എ+ കളുടെ എണ്ണം നോക്കി തിട്ടപ്പെടുത്തി മറ്റവന്റെ മാര്‍ക്കില്‍ അസൂയപ്പെടുകയും സ്വയം അഭിരമിക്കുക്കയും ചെയ്യട്ടെ.....

തോല്‍ക്കുന്നവരുടെത് കൂടിയാണ് ഈ ലോകം എന്നാണ് എന്‍റെ വിശ്വാസം ....
ജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ് ലോകം എന്നും,എല്ലാ പരീക്ഷയില്‍ ജയിക്കുന്നവനും ജീവിതത്തില്‍ തോല്‍ക്കാത്തവാനും ആണ് കേമന്‍ എന്നത് ഒരു മുതലാളിത്ത ലോകത്തെ ഉപദേശമാണ്....
എത്രത്തോളം നിങ്ങള്‍ മറ്റുള്ളവനെ പിന്നിലാക്കി ഓടുന്നവോ...അവനാണ് വിജയി എന്നാ പുതിയ പാഠം....

ചുറ്റുമുള്ള ലോകം കാണാതെ ലക്‌ഷ്യം മാത്രം നോക്കണം എന്നാ പഴയ ദ്രോണരുടെ പാഠം.....അര്‍ജുനനെ ജയിപ്പിച്ച ....ഏകലവ്യന്‍ തോറ്റ അതെ വിദ്യഭ്യാസ രീതി തന്നെയാണ് ഇന്നും.....
അവസാനം ഓടി തളരുമ്പോള്‍ എന്ത് നേടി എന്ന് ചിന്തിക്കേണ്ടി വരുമ്പോള്‍ അര്‍ഥം ഇല്ലാത്ത ഒരു ജീവിതം എന്ന് ഉത്തരം എഴുതേണ്ടി വരുന്നു ഈ തുടരെ ജയിക്കുന്ന വര്‍ഗത്തിന്....!!!

തോറ്റവരാണ് ഈ ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത് എന്നത് നാം മറന്നു പോകുന്ന വസ്തുതാ......
സ്വയം രക്തസാക്ഷികള്‍ ആയി തോറ്റുകൊണ്ട് ഒരു സമൂഹത്തിനു വെളിച്ചം കൊടുത്തവര്‍ ... സ്വയം തോറ്റ് കൊടുത്തു ഒരു ഓട്ടപന്തയത്തിന്റെ ഭാഗമാവാതെ മാറി നിന്നവര്‍ ...

പരീക്ഷയില്‍ തോക്കുന്നവരെ....ജീവിതത്തില്‍ തോക്കുന്നവരെ....തോക്കുന്നവന്‍ മാത്രം അറിയുന്ന ആ വേദന അറിഞ്ഞവരെ....നിങ്ങളുടെതാന് ലോകം....
ഇനി നിങ്ങള്‍ക്ക് മനസ്സ് പറയുന്നത് കേക്കാം....സ്വന്തം മനസ്സിന്‍റെ വഴിയെ പോകാം....ഡോകട്ടര്‍ എന്നും എഞ്ചിനീയര്‍ എന്നും ഒരു സിസ്റ്റവും നിങ്ങളുടെ പുറകെ വരില്ല....തോറ്റതു കൊണ്ട് ഒരുപാട് വഴികള്‍ തുറന്നു കിട്ടിയവരാണ് നിങ്ങള്‍ .....

അതെ നമുക്ക് തോല്‍ക്കാന്‍ പഠിക്കാം.....ഒരു വലിയ തോല്‍വി മുന്നില്‍ കാണുമ്പോഴും...അവസാനമായി തോല്‍വി മാത്രമാണ് എന്ന് അറിയുമ്പോഴും പൊരുതാന്‍ പഠിക്കാം...

തോറ്റവര്‍ക്ക് അഭിവാദ്യങ്ങള്‍ ...!!